July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം; വിജയശതമാനം 83.87 %

Janayugom Webdesk
തിരുവനന്തപുരം
June 21, 2022

ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87 ശതമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലസ്ടു വിജയ ശതമാനം ഈ വര്‍ഷം കുറവാണ്. കഴിഞ്ഞ വര്‍ഷം ഇത് 87.94 ശതമാനമായിരുന്നു. 4,22,890 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 3,02565 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഇല്ല. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തുമെന്ന് മന്ത്രി അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 27 വരെ അപേക്ഷിക്കാം. 

വിജയ ശതമാനം കൂടുതലുള്ള ജില്ല കോഴിക്കോട് (87.79%).വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. സക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ വച്ചാണ് മന്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

ഫലമറിയാന്‍
പിആർഡി ലൈവ് ആപ്പ്
സഫലം 2022 ആപ്പ്
www.prd.kerala.gov.in, results.kerala.gov.in, w
www.examresults.kerala.gov.in
www.dhsekerala.gov.in,
www.keralaresults.nic.in,
www.results.kite.kerala.gov.in

Eng­lish Summary:Higher Sec­ondary Exam­i­na­tion Result; Suc­cess rate 83.87%
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.