അടൂരിൽ ഹയർസെക്കൻഡറി വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. 17 വയസായിരുന്നു പ്രായം. കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു പ്രതികൾ. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെൺകുട്ടിയുടെ മൊഴി. 6 പേരെ കൂടെ പിടികൂടാനുണ്ട്.

