Site iconSite icon Janayugom Online

യുപിയിലെ 85 ലക്ഷത്തിന്റെ ഹൈവേ കവര്‍ച്ച; പ്രതി കൊച്ചിയില്‍ പിടിയില്‍

യുപിയിലെ ഹാപ്പൂരില്‍ ദേശീയ പാതയില്‍ നടന്ന 85ലക്ഷം രൂപയുടെ കവര്‍ച്ചാ കേസിലെ പ്രതിയെ കൊച്ചിയില്‍ നന്ന് പിടികൂടി. ഡല്‍ഹി-ലഖ്നൗ ദേശീയ പാതയില്‍ ഈ മാസം 15നാണ് കവര്‍ച്ച നടന്നത് .കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ യുപി പൊലീസും. സംസ്ഥാന പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. 

ഹാപ്പൂര്‍ ഭാഗത്ത് വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്. സംഭവത്തിനുശേഷം പ്രതികളില്‍ ഒരാള്‍ കേരലത്തിലേക്ക് കടന്നതായി യുപി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കൊച്ചിയില്‍ ഒളിത്താവളം കണ്ടെത്തിയത് .പ്രതിയെ പിടികൂടിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി യുപിയിലേക്ക് കൊണ്ടുപോയി. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഹൈവേ റോബറി സംഘങ്ങൾ ഇത്തരത്തിൽ സംസ്ഥാനം വിട്ട് ഒളിവിൽ പോകുന്നത് പതിവാകുന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൊച്ചിയിലെ താമസസ്ഥലത്ത് പ്രതിയെ സഹായിച്ചവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Exit mobile version