
യുപിയിലെ ഹാപ്പൂരില്‍ ദേശീയ പാതയില്‍ നടന്ന 85ലക്ഷം രൂപയുടെ കവര്‍ച്ചാ കേസിലെ പ്രതിയെ കൊച്ചിയില്‍ നന്ന് പിടികൂടി. ഡല്‍ഹി-ലഖ്നൗ ദേശീയ പാതയില്‍ ഈ മാസം 15നാണ് കവര്‍ച്ച നടന്നത് .കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ യുപി പൊലീസും. സംസ്ഥാന പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
ഹാപ്പൂര്‍ ഭാഗത്ത് വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്. സംഭവത്തിനുശേഷം പ്രതികളില്‍ ഒരാള്‍ കേരലത്തിലേക്ക് കടന്നതായി യുപി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കൊച്ചിയില്‍ ഒളിത്താവളം കണ്ടെത്തിയത് .പ്രതിയെ പിടികൂടിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി യുപിയിലേക്ക് കൊണ്ടുപോയി. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഹൈവേ റോബറി സംഘങ്ങൾ ഇത്തരത്തിൽ സംസ്ഥാനം വിട്ട് ഒളിവിൽ പോകുന്നത് പതിവാകുന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൊച്ചിയിലെ താമസസ്ഥലത്ത് പ്രതിയെ സഹായിച്ചവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.