Site icon Janayugom Online

ഹിഗ്വിറ്റ വിവാദം: പേരിന് വിലക്കേര്‍പ്പെടുത്തി ഫിലിം ചേംബര്‍, വിവാദത്തിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍

higuitta

എന്‍ എസ് മാധവന്റെ ചെറുകഥയുടെ പേര് സിനിമയ്ക്ക് ഇട്ടു എന്ന വിവാദത്തില്‍ നടപടിയെടുത്ത് ഫിലിം ചേംബര്‍. സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് ഫിലിം ചേംബര്‍ വിലക്കി. ഫിലിം ചേംബറിന് ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതായി എന്‍ എസ് മാധവന്‍ അറിയിച്ചു.

ഫിലിം ചേമ്പറിന് നന്ദി പറഞ്ഞ് എൻ എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് സൗകര്യമൊരുക്കിയ കേരള ഫിലിം ചേമ്പറിനോട് ഞാൻ നന്ദിയുള്ളവനാണ്. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകൾ നേരുന്നു. സുരാജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകട്ടെ”, എന്നാണ് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്. 

അതേസമയം പേരിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചു. സിനിമയുടെ പേര് നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തതാണെന്നും അതില്‍ വിവാദമുണ്ടാകേണ്ട ആവശ്യമില്ലെന്നും സംവിധായകന്‍ ഹേമന്ത് ജി നായർ പ്രതികരിച്ചു. സിനിമയക്ക് എൻഎസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനമാകും ചിത്രം റിലീസ് ചെയ്യുക.

Eng­lish Sum­ma­ry: Higu­i­ta Con­tro­ver­sy: Name Banned by Film Cham­ber, Direc­tor Says There Is No Need For Controversy

You may also like this video

Exit mobile version