മുൻ സെബി മേധാവി മാധബി പുരി പുച്ചിന് ക്ലീൻ ചിറ്റ് നൽകി ലോക്പാൽ.ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മാധബിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളാണ് ലോക്പാൽ തീർപ്പാക്കിയത്. മാധബി പുരി ബുച്ചിനെതിരായ കുറ്റാരോപണങ്ങൾ അനുമാനങ്ങൾ മാത്രമാണെന്നും കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നുമാണ് ലോക്പാലിൻറെ നിരീക്ഷണം. ജസ്റ്റിസ് എഎം ഖാൽവിക്കർ അധ്യക്ഷനായ ബഞ്ചാണ് മാധവിക്കെതിരായ പരാതികൾ തള്ളിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മോയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ അഴിമതി ആരോപിച്ച് നൽകിയ പരാതിയിലാണ് ലോക്പാൽ തീർപ്പ് വരുത്തിയത്. മാധബി പുരി ബുച്ചും ഭർത്താവും അദാനി ഗ്രൂപ്പ് ഓഫ് കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ബിൻഡൻബർഡ് റിസർച്ച് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തികച്ചും ആരോപണരഹിതവും വസ്തുതാ വിരുദ്ധവുമാണെന്നായിരുന്നു മാധബിയുടെ വാദം.

