Site icon Janayugom Online

യുപിയില്‍ ക്രിസ്ത്യന്‍ പുരോഹിതനുനേരെ പൊലീസ് സ്റ്റേഷനകത്തുവച്ച് ഹിന്ദുത്വവാദികളുടെ ആക്രമണം

attack on paster UP

പാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കുനേരെ പൊലീസ് സ്റ്റേഷനില്‍വച്ച് ഹിന്ദുത്വ സംഘടന പ്രവര്‍ത്തകരുടെ ആക്രമണം. റായ്‌പൂരിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷന്റെ അകത്തുവച്ചായിരുന്നു നിയമപാലകരുടെ മുന്നില്‍ വച്ച് ഹിന്ദുത്വ പ്രവര്‍ത്തകരുടെ അതിക്രമം. മതം മാറ്റം നടത്തുന്നുവെന്നാരോപിച്ചായിരുന്നു അക്രമം. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: നിർബന്ധിത മതപരിവർത്തനത്തിൽ പങ്കെന്ന് ആരോപണം:എട്ട് പേരെ യുപി തീവ്രവാദ വിരുദ്ധസേന അറസ്റ്റുചെയ്തു


പാസ്റ്റര്‍ ഹരീഷ് സാഹു, ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം ജനറല്‍ സെക്രട്ടറി അങ്കുഷ് ബാരിയേക്കര്‍, പ്രകാശ് മാസി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മതം മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഹിന്ദുത്വ സംഘടന നല്‍കിയ പരാതിയിലാണ് ഹരീഷ് സാഹുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. മറ്റ് രണ്ടുപേരൊടൊപ്പം സ്റ്റേഷനിലെത്തിയ സാഹുവിനെ അവിടെയുണ്ടായിരുന്ന ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ എസ്എച്ച്ഒയുടെ മുറിയില്‍ വച്ച് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇതുകൂടി വായിക്കൂ: യുപിയിൽ നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു; സുല്‍ത്താന്‍പൂർ ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കുന്നു


സ്റ്റേഷനിലെത്തിയ മൂവരെയും അധിക്ഷേപിക്കുകയും തുടര്‍ന്ന് സ്റ്റേഷനകത്തുവച്ച് കയ്യേറ്റം ചെയ്യുകയും ഷൂ, ചെരിപ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇവരെ അടിക്കുകയും ചെയ്തുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്കുഷ് ബാരിയേക്കര്‍ നല്‍കിയ പരാതിയില്‍ ഐപിസി 147, 294, 323, 506 വകുപ്പുകള്‍ ചേര്‍ത്ത് നിരവധി പേര്‍ക്കെതിരെ കേസെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് മറ്റൊരു പാസ്റ്ററെ കബീര്‍ധാം ജില്ലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍കയറി നൂറിലധികം പേരടങ്ങുന്ന ഒരു സംഘം ആക്രമിച്ചത്. മതംമാറ്റുന്നതിനായി ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

Eng­lish Sum­ma­ry: Hin­dut­va group attack on pas­tor in UP: A mob attacked a police sta­tion inside

You may like this video also

Exit mobile version