പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ ഭർത്താവിന്റെ നില അതീവ ഗുരുതരം. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ ഫോണിൽ മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ടതോടെ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേര്‍പ്പെടുകയും പിന്നാലെ ഭർത്താവിന്‍റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിക്കുകയുമായിരുന്നു. രണ്ട് കൈയ്യിലും നെഞ്ചിലും പുറത്തും തുടകളിലും സ്വകാര്യ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ മാറമ്പള്ളി സ്വദേശിനിക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു; ഭർത്താവിന്റെ നിലഗുരുതരം
