എംഇഎസ് കോളേജിൽ ഇത്തവണയും എഐഎസ്എഫിന് ചരിത്ര വിജയം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ രണ്ട് ക്ലാസ് റെപ്പ് സീറ്റുകളിൽ വിജയിച്ചു കയറി. രണ്ടാം വർഷ വിദ്യാര്‍ത്ഥികളായ ദിൽജിത്തും, ദേവിക എന്നിവരാണ് എഐഎസ്എഫിന് വേണ്ടി വിജയിച്ചത്. കഴിഞ്ഞ തവണയും എഐഎസ്എഫ് കോളേജിൽ വിജയിച്ചിരുന്നു.
അഞ്ച് സ്ഥാനാർത്ഥികളായിരുന്നു എഐഎസ്എഫിനായി മത്സരിച്ചത് അതിൽ പല സീറ്റുകളിലും നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. എഐഎസ്എഫിനെ വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ തവണത്തേക്കാൾ മികവുറ്റ വിജയത്തിന് ഇത്തവണ എംഇഎസ് കോളേജിൽ കാരണമായത് എന്ന് എഐഎസ് എഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി.