Site iconSite icon Janayugom Online

ഹിവാൻ നിക്ഷേപ തട്ടിപ്പ് ;ഒരു പ്രതികൂടി പിടിയില്‍

പതിനാലു കോടിയിലധികം തട്ടിപ്പു നടത്തിയ ഹിവാൻസ് നിധി, ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ. നേപ്പാൾ അതിർത്തിയിൽ നിന്നുമാണ് പീച്ചി വാണിയമ്പാറ സ്വദേശി പൊട്ടിമട ദേശത്ത് ചൂണ്ടേക്കാട്ടിൽ വീട്ടിൽ അനിൽകുമാറിനെ (45) പിടികൂടിയത്. സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉത്തർപ്രദേശ് സംസ്ഥാനത്തിലെമഹാരാജ്ഗഞ്ച് ജില്ലയിൽ സൊനാവ് ലി എന്ന നേപ്പാൾ അതിർത്തിഗ്രാമത്തിൽ നിന്നാണ് ഒളിച്ചുതാമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത്. 

പുഴയ്ക്കൽ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്ളാറ്റിലെ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ പത്മശ്രീ സുന്ദർ സി മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ, കോണ്‍ഗ്രസ് നേതാവ് അന്നമനട പാലിശ്ശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ എന്നിവർ ഈ തട്ടിപ്പ് കേസില്‍ ജയിലിലാണ്.
സ്ഥാപനത്തിന്റെ ഡയറക്ടർമാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡെപ്പോസിറ്റുകൾ സ്വീകരിച്ച് പണം വാങ്ങി തിരികെ നല്കാതെ വിശ്വാസ വഞ്ചന നടത്തിയതിന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 50 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 100 ഓളം പരാതിക്കാരിൽ നിന്നുമാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. പ്രതികൾക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

തൃശൂർ റൂറൽ ജില്ലയിലെ ചേർപ്പ്, ഗുരുവായൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആലത്തൂർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലും പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെ്യത് അന്വേഷണം നടന്നു വരുന്നുണ്ട്.
തൃശൂർ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട് സി ബ്രാഞ്ച് അന്വേഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ബഡ്സ് (Ban­ning of unreg­u­lat­ed Deposit Schemes) ആക്ട് പ്രകാരം പ്രതികളുടെ വാഹനങ്ങൾ കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മറ്റു ഡയറക്ടർമാരുടെ സ്വത്തുക്കൾ ഫ്രീസ് ചെയ്തിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Exit mobile version