Site iconSite icon Janayugom Online

അഹമ്മദബാദില്‍ 4 വയസുകാരന് എച്ച്എംപിവി വൈറസ് ; ഇതോടെ ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി

അഹമ്മദാബാദില്‍ 4 വയസ്സുള്ള ആണ്‍കുട്ടിക്ക് ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തില്‍ എച്ച്എംപിവി വയറസ് ബാധിച്ചവരുടെ എണ്ണം 8 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദിലെ ഗോഡ നിവാസിയായ കുട്ടി നഗരത്തിലെ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അഹമ്മദാബാദ് കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ബവിന്‍ സോളങ്കി പറഞ്ഞു. 

Exit mobile version