Site iconSite icon Janayugom Online

സ്ഥാനമാനങ്ങൾ നൽകിയത് കോൺഗ്രസിന് കോടാലിയായി, നിലപാടുകളിൽ ദുരൂഹത; ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. തരൂരിന്
സ്ഥാനമാനങ്ങൾ നൽകിയത് കോൺഗ്രസിന് കോടാലിയായി മാറുകയാണ്. തരൂരിന്റെ നിലപാടുകളിൽ അകെ ദുരൂഹതയാണെന്നും അദ്ദേഹം പറഞ്ഞു.
മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പു കേറിയിരിക്കും. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും പ്രസ്താവനകളും സദുദ്ദേശപരമല്ലെന്നും അദ്ദേഹം സ്വയം കുഴി തോണ്ടി കൊണ്ടിരിക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

ശശി തരൂരിന് സ്ഥാനമാനങ്ങൾ നൽകിയത് എല്ലാം വിശ്വ പൗരൻ എന്ന നിലക്കാണ്. ശശി തരൂര്‍ സ്വയം നടത്തിയ സർവേയിലൂടെ മുഖ്യമന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു വിശ്വപൗരൻ കേരളം പോലുള്ള ഒരു ഇട്ടാവട്ടത്ത് തായം കളിക്കുന്ന രഹസ്യമാണ് മനസിലാകാത്തത്. സർവേയിലെ വിശ്വാസ്വത സംബന്ധിച്ച് എല്ലാം എല്ലാവര്‍ക്കും അറിയാം. പൂച്ച കണ്ണടച്ചു പാലുകുടിക്കുമ്പോൾ ആരും അറിയുന്നില്ലെന്നാണ് വിശ്വാസമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. 

Exit mobile version