കൊച്ചിയില്‍ യുവാവ് സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായെത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ബസിൽ കയറുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയുമായിരുന്നു. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം; ചുറ്റികയുമായി എത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി

