Site iconSite icon Janayugom Online

എരുമേലിയിൽ വീടിന് തീപിടിച്ച സംഭവം; മരണം മൂന്നായി

എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരണപ്പെട്ടതിന് പിന്നാലെ അച്ഛനും മകളും മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലൻറെ ഭാര്യ സീതമ്മ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മകൻ ഉണ്ണിക്കുട്ടൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. തീ ഉയരുന്നത്  കണ്ട് സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് വീടിനകത്തുള്ളവരെ പുറത്തെത്തിച്ചത്. എന്നാൽ ആരാണ് തീയിട്ടതെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വീട്ടുകാർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. അതിനാൽ സത്യപാലൻ തന്നെയാകാം വീടിന് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version