പാമ്പുകടി ഏറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തൊഴിലുറപ്പ് ജോലികള്‍ക്കിടെ രാമക്കല്‍മേട് കൃഷ്ണപുരം മധുമല വീട്ടില്‍ രാജപ്പന്റെ ഭാര്യ സരോജിനിയമ്മ (71) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചക്കാണ് തൊഴിലുറപ്പു സൈറ്റില്‍ വച്ച് സരോജിനിയമ്മക്ക് പാമ്പുകടിയേറ്റത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.മക്കള്‍:സജി, പ്രസാദ്, പ്രദീപ്, പ്രിയ.
English Summary: Housewife died of snakebite during guaranteed work
You may also like this video