ഭവന വായ്പാ തട്ടിപ്പ് നടത്തിയ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന ശ്രീദേവിയെയാണ് ശിക്ഷിച്ചത്. 1,85,000/- രൂപ പണാപഹരണം നടത്തിയ കേസ്സിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോട്ടയം വിജിലൻസ് കോടതി രണ്ടു വർഷം കഠിന തടവിനും 1,50, 000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിക്കുകയായിരുന്നു.
2006–2007 കാലയളവിൽ തലയോലപ്പറമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലി നോക്കിവേ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഈ സമയത്ത് ശ്രീദേവി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ധതി വഴി 1,85,000/- രൂപ പണാപഹരണം നടത്തിയെന്നാണ് കേസ്. കോട്ടയം വിജിലൻസ് മുൻ ഡി. വൈ. എസ്. പി. ശ്രീ കൃഷ്ണകുമാർ പ്രാഥമികാന്വേഷണം നടത്തി രജിസ്റ്റർ ചെയ്ത കേസ്സിൽ കോട്ടയം വിജിലൻസ് മുൻ ഡി. വൈ. എസ്. പി. യും നിലവിൽ സംസ്ഥാന ഇന്റലിജൻസിൽ പോലീസ് സൂപ്രണ്ടുമായ സുരേഷ് കുമാർ കുറ്റപത്രം സമർപ്പിച്ചു. ശ്രീദേവി കുറ്റക്കാരിയാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴി ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി കോട്ടയം വിജിലൻസ് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ. പിള്ള. ഹാജരായി.
English Summary: Housing loan scam: Ex-village extension officer gets rigorous imprisonment
You may also like this video