Site iconSite icon Janayugom Online

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 4 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 4 കോടി രൂപ വിലവരുന്ന ഹൈബ്രിഡി കഞ്ചാവ് പിടികൂടി. തൃശ്ശൂര്‍ ഇരിങ്ങാലക്കുട കരുവന്നൂര്‍ ചിറയത്ത് വീട്ടില്‍ സെബി ഷാജു (28) വിന്റെ പക്കൽ നിന്നാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റ് കഞ്ചാവ് പിടികൂടിയത്. ഇയാൾ മലിൻഡോ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് ക്വലാലംപൂർ വഴി എത്തിയതായിരുന്നു. ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളതാണ്. 

എയർപോർട്ടിലെത്തിയ ഇയാളെ സംശയം തോന്നിയ പൊലീസ് ചെക്ക് ഇൻ ബാഗേജിൽ പരിശോധിച്ചപ്പോഴാണ് ഭക്ഷണ സാധനങ്ങൾക്കൊപ്പം ഒളിപ്പിച്ച നിലയിൽ 4 പൊതി കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി. 

Exit mobile version