Site iconSite icon Janayugom Online

ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 21 കോടിയുടെ ലഹരിമരുന്നുമായി മലയാളികളടക്കം ആറ് പേർ പിടിയിൽ

ബെംഗളൂരുവിൽ വൻ ലഹരിവേട്ട. 21 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി മലയാളികളടക്കം ആറ് പേർ പിടിയിലായി. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണിവർ. മലയാളികളായ എ.എം. സുഹൈൽ (31), കെ.എസ്. സുജിൻ (32), ബെംഗളൂരുവിലുള്ള ദമ്പതിമാരായ എം.ഡി. സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.

മലയാളിയായ സുഹൈൽ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. ദുബായിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നു.കേരളത്തിലും ഇയാൾക്കെതിരെ ലഹരിക്കടത്ത് കേസുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. ഐടി ജീവനക്കാരെ ലക്ഷ്യമാക്കിയാണ് ഇലർ ലഹരിവിൽപ്പന നടത്തുന്നത്. കേരളത്തിലും ഇത്തരത്തിൽ ലഹരി എത്തിച്ചിരുന്നു. 

Exit mobile version