Site iconSite icon Janayugom Online

ഇടുക്കിയില്‍ വന്‍ തീപിടിത്തം: പുല്‍മേടുകളും കൃഷിസ്ഥലവും കത്തിനശിച്ചു

നെടുങ്കണ്ടത്തിന് സമീപം ബേഡ്മെട്ടില്‍ ജനവാസ മേഖലയില്‍ വന്‍ തീപിടുത്തം. ഏക്കറുകണക്കിന് പുല്‍മേടുകളും കൃഷിസ്ഥലവും കത്തിനശിച്ചു. വീടുകള്‍ക്ക് സമീപത്തേക്ക് തീ പടര്‍ന്നെങ്കിലും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. ഉച്ചയ്ക്ക് ശേഷമാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന് എതിര്‍വശത്തായി തീ പടര്‍ന്നത്. ശക്തമായ കാറ്റില്‍ ജനവാസ മേഖലയിലേക്ക് പടര്‍ന്ന അഗ്‌നിബാധ വീടുകള്‍ക്ക് സമീപം വരെയെത്തി. പ്രദേശത്ത് നിരവധി വീടുകളാണുള്ളത്. വീടുകളുടെ സമീപത്തേക്ക് തീ പടരുന്നത് കണ്ട പ്രദേശവാസികള്‍ വീടുകളിലെ ഗ്യാസ് സിലണ്ടറുകള്‍ നീക്കം ചെയ്യുകയും കുടിവെള്ള പദ്ധതിയുടെ ഹോസുകള്‍ മാറ്റിയിടുകയും ചെയ്തു. ഏതാനും ഹോസുകള്‍ കത്തിനശിച്ചിട്ടുണ്ട്.

നാട്ടുകാരും ഫയര്‍ഫോഴ്സും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ തീപിടിക്കുകയും തുടര്‍ന്ന് പ്ലാന്റിന് തീപിടക്കുകയും വിഷപുക ഉയരുകയും ചെയ്യുകയും സമീപവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകയും ചെയ്തിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനെ തുടര്‍ന്നാണ് തീ നീയന്ത്രിക്കുവാന്‍ സാധിച്ചത്. മാലിന്യപ്ലാന്റിലേയ്ക്ക് തീ പടതാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.

Eng­lish Sum­ma­ry: Huge fire breaks out in Iduk­ki: grass­lands and farm­land burnt

You may like this video also

Exit mobile version