കൊച്ചി അന്താരാഷ്ട്ര വിമാനനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.കസ്റ്റമസ് നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ മെഥാ ക്വിനോൾ ആണെന്നാണ് നിഗമനം. അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടർ പരിശോധനക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
സിംബാബ്‌വേ യിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തതു. കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്.സിയാലിന്റെ അത്യാധുനിക ‘ത്രി ഡി എം ആർ ഐ’ സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നർകോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
English summary; Huge hunt for intoxicating drugs at Kochi airport
You may also like this video;