Site iconSite icon Janayugom Online

കോവിഡ് കേസുകളിൽ വൻ വർധന; 18,930 രോഗികൾ

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,930 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14,650 പേർ രോഗമുക്തി നേടി. 35 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയർന്നു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,19,457 ആയി. കഴിഞ്ഞ ദിവസത്തേതിനെക്കാൾ രോഗികളുടെ എണ്ണത്തിൽ 4254 പേരുടെ വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525305 ആയി,

രാജ്യത്തെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിനരോഗികളുടെ എണ്ണത്തിൽ ഇന്നലെയും വർധനവുണ്ടായി.

Eng­lish summary;Huge increase in covid cas­es; 18,930 patients

You may also like this video;

Exit mobile version