ധാതു സമ്പന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ റോയല്‍റ്റിയില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശിക തുക മൈനിംഗ് കമ്പനികളില്‍ നിന്ന് ഈടാക്കാന്‍ സുപ്രീം കോടതി അനുവദിച്ചു.സംസ്ഥാനങ്ങള്‍ക്ക് 2005 ഏപ്രില്‍ 1 മുതലുള്ള ലെവികള്‍ ഈടാക്കാമെന്നും പേയ്‌മെന്റുകള്‍ 12 വര്‍ഷത്തിനുള്ളില്‍ സ്തംഭിപ്പിക്കുമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മാസം ധാതുക്കളുള്ള ഭൂമിയില്‍ റോയല്‍റ്റി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം സുപ്രീം കോടതി ശരി വച്ചിരുന്നു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് റോയല്‍റ്റി ടാക്‌സിന് തുല്യമല്ലെന്ന് പ്രസ്താവിച്ചുകൊണ്ട് 8:1 എന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്.ജസ്റ്റിസ് ബി.വി നാഗരത്‌ന വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ധാതുസമ്പന്ന സംസ്ഥാനങ്ങളായ ഒഡിഷ,ജാര്‍ഖണ്ഡ്,ബംഗാള്‍,ഛത്തിസ്ഖണ്ഡ്,മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് വിധി ഗുണം ചെയ്യും.കാരണം ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് അവരുടെ പ്രാന്ത പ്രദേശങ്ങളില്‍ ഖനനം നടത്തുന്ന മൈനിംഗ് കമ്പനികളില്‍ നിന്നും അധിക ലെവി ഈടാക്കാന്‍ സാധിക്കുന്നതാണ്.
English Summary;Huge victory for mineral-rich states in court