കൊല്ലം ശക്തികുളങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷിക്കാന്‍ വന്ന 3 പേര്‍ക്കും വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, ഇവരുടെ സഹോദരി സുഹാസിനി, സുഹാനിനിയുടെ മകന്‍ സൂരജ്, അയല്‍വാസിയായ ഉമേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുറച്ച് നാളുകളായി രമണിയും അപ്പുക്കുട്ടനും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നു. ഇന്ന് വഴക്കുണ്ടായതോടെ ഇയാള്‍ വെട്ടുകത്തി എടുത്ത് രമണിയുടെ തലയില്‍ വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സുഹാസിനിയും സൂരജും ഉമേഷും അപ്പുക്കുട്ടനെ തടയാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ക്കും വെട്ടേറ്റത്.

