Site iconSite icon Janayugom Online

ഭാര്യയുടെ കാമുകനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്

ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മൊഹമ ജില്ലയിലെ മൗദഹ പ്രദേശത്താണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ വീട്ടിലെത്തിയ സന്തോഷ് എന്നയാളെയാണ് ഭര്‍ത്താവ് കോടാലി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. ബഹളം കേട്ട് എത്തിയ പ്രദേശവാസികളാണ് മുറിവേറ്റ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ സന്തോഷിന്റെ മരണം സംഭവിച്ചിരുന്നു. 

ഭാര്യയുമായുള്ള സന്തോഷിന്റെ ബന്ധം മനസിലാക്കി ശേഷമാണ് കൊലനടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് പ്രദേശവാസി കൂടിയായ സന്തോഷ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. അതേസമയം മരിച്ച സന്തോഷിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Eng­lish Summary:Husband kills wife’s boyfriend with an axe
You may also like this video

Exit mobile version