വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കണമെന്ന് ഇത്തിഹാദ്-ഇ‑മില്ലത്ത് കൗണ്‍സില്‍ തലവന്‍ മൗലാന തൗക്കീര്‍ റസാ ഖാന്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യെ പോലെ ഈ സംഘടനകളെയും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ ഭിവാനിയില്‍ അടുത്തിടെ രണ്ട് മുസ്ലീം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു റസാ ഖാന്‍.
‘ഫെബ്രുവരി 16നാണ് ഭിവാനി സംഭവം നടന്നത്, പക്ഷേ ഞങ്ങള്‍ മൗനം പാലിച്ചു, ഞങ്ങളുടെ കുട്ടികള്‍ക്കെതിരെ (ജുനൈദ്, നസീര്‍) തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു. പ്രതികളെ പിന്തുണച്ച് യോഗങ്ങളും മഹാപഞ്ചായത്തുകളും നടന്നപ്പോള്‍ കൊലപാതകങ്ങളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഇന്ത്യയില്‍ സാധാരണമായതായാണ് ഞങ്ങള്‍ക്ക് തോന്നിയത് ’ ഐഎംസി മേധാവി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പിഎഫ്ഐയെ നിരോധിച്ചതുപോലെ വിഎച്ച്പിയെയും ബജ്റംഗ്ദളിനെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിവാനിയില്‍ സംഭവിച്ചത് ഹിന്ദു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സമാനമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ തങ്ങളെയും വീരന്മാരായി മുദ്രകുത്തുമെന്ന് അവര്‍ ചിന്തിച്ചേക്കാം. ഭരണകൂടം ഇത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും റസാ ഖാന്‍ പറഞ്ഞു.
English Sammury: Ittihad-e-Millat Council chief Maulana Tauqeer Raza Khan demanded Vishwa Hindu Parishad (VHP) and Bajrang Dal be banned just like the Popular Front of India (PFI)