ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയും ആകെ സംഭരണ ശേഷിയുടെ 84.5 % ശതമാനത്തിൽ എത്തിയിട്ടുളളതുമാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ ഞായറാഴ്ച വൈകീട്ട് 4.00 മണി മുതൽ 4.30 വരെ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ (നം 3). 120 സെന്റീ മീറ്റർ ഉയർത്തി 75 ക്യുമെക്സ് വരെ ജലവും തുടർന്ന് വൈകീട്ട് 4.30 മണി മുതൽ നാളെ ‑രാവിലെ 6 മണി വരെ ചെറുതോണി ഡാമിന്റെ ഷട്ടർ നം 3. — 75 സെന്റീമീറ്ററും ഷട്ടർ നം.2, 4 എന്നിവ 40 സെന്റീമീറ്റർ വീതം ഉയർത്തി 100 ക്യുമെക്സ് വരെ ജലവും പുറത്തേക്കൊഴുക്കും.
ഈ സാഹചര്യത്തിൽ ചെറുതോണി ടൌൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പാലിക്കണം . ഇന്ന്
രാവിലെ 10.00 മണിമുതൽ നിലവിൽ ഒരു ഷട്ടർ(നം.3 ) 75 സെന്റീമീറ്റർ ഉയർത്തി 50 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.
English Summary: Idukki Dam : More shutters will be raised
You may like this video also