Site iconSite icon Janayugom Online

ഇടുക്കി ഡാം തുറന്നു; പെരിയാർ തീരത്ത്‌ ജാഗ്രതാ നിർദേശം

ഇടുക്കി ഡാം തുറന്നതോടെ പൊതുജനകൾക്ക് ജാഗ്രത നിർദേശവുമായി ഭരണകൂടം.ജലനിരപ്പുയർന്ന സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടർ തുറന്നത്. ചെറുതോണി ടൗൺ മുതൽ പെരിയാറിനെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടുത്തം നിരോധിച്ചു.

നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കുക. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രം ചിത്രീകരണം നടത്തണം.
eng­lish summary;Idukki dam opened; Peri­yar coast: Vig­i­lance order
you may also like this video;

Exit mobile version