Site iconSite icon Janayugom Online

ഇടുക്കിയില്‍ ദുര്‍മന്ത്രവാദങ്ങളെകുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി

ഇടുക്കി ജില്ലയിലെ ദുര്‍മന്ത്രവാദങ്ങളെകുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് വകുപ്പ്. ഡിവൈഎസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഇതിനോടുബന്ധിച്ച് നടന്ന അന്വേഷണത്തില്‍ തൊടുപുഴ അടക്കമുള്ള മേഖലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ദുര്‍മന്ത്രവാദങ്ങള്‍ നടന്നിരുന്ന കേന്ദ്രങ്ങള്‍ പൂട്ടിതായും ജില്ലാ പൊലീ്്‌സ് മേധാവി വി.യു കുര്യക്കോസ് പറഞ്ഞു.

മുമ്പ് ഉണ്ടായിട്ടുള്ള ദുര്‍മന്ത്രവാദങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ചും അനന്തര തലമുറയില്‍പ്പെട്ടവര്‍ ഇത്തരം ആഭിചാര കര്‍മ്മങ്ങള്‍ നടത്തുന്നുണ്ടേയെന്നതും അന്വേഷണവിധേയമാണ്. ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിച്ച് വരികയാണ്.  ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങള്‍ കേന്ദ്രികരിച്ചും ശക്തമായ നിരീക്ഷണം നടത്തുവാനുള്ള നിര്‍ദ്ദേശമാണ് ഉന്നത പൊലീ്‌സ് വകുപ്പ് നല്‍കിയിട്ടുള്ളത്.  ജില്ലയിലെ നടന്ന് വരുന്നതും നടന്നിട്ടുള്ളതുമായ മൃഗബലികള്‍ അടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി വി.യു കുര്യക്കോസ് പറഞ്ഞു. തമിഴ് വംശജര്‍ തിങ്ങി പാര്‍ക്കുന്ന തോട്ടം മേഖലകളും, ഒറ്റപ്പെട്ട പൂജാകേന്ദ്രങ്ങളും കൂടുതല്‍ നിരീക്ഷണത്തിന് ഇതോടെ വിധേയമാകും.

Eng­lish Sum­ma­ry: Iduk­ki dis­trict witch­craft cas­es will be investigated
You may also like this video

Exit mobile version