Site iconSite icon Janayugom Online

ഇടുക്കിയില്‍ മീന്‍ കഴിച്ചവര്‍ക്ക് വീണ്ടും ദേഹാസ്വസ്ഥ്യം: ഇടുക്കിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

പച്ച മീൻ കഴിച്ച് ശരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് നെടുങ്കണ്ടം, തൃക്കുപാലം മേഖലയിലെ നിരവധി ആളുകൾ ചികിത്സ തേടുന്നു. 11 വയസുകാരൻ ബാലൻ അടക്കം ഇന്നലെ ചികിത്സാക്കായി പിതാവിനൊപ്പം എത്തിയതായി കെ പി കോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ പ്രശാന്ത് പറയുന്നു. നെടുങ്കണ്ടം 22 വാർഡിലെ താമസക്കാരനായ പതിനാലു കുട്ടിയിൽ മാടത്താനിയിൽ സുരേന്ദ്രന്റെ പരാതിയിൽ മേൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തയച്ചതായും മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച നെടുങ്കണ്ടത്തെ സ്വകാര്യ മത്സ്യ വിൽപ്പനശാലയിൽ നിന്നും വാങ്ങിയ കട്ട്ല മീൻ കഴിച്ചതിനെ തുടർന്ന് കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ഇതിനെ തുടർന്ന് നെടുങ്കണ്ടത്തെ ഹോമിയോ ആശുപത്രിയിലെ ചികിത്സ തേടി. രോഗശമനം ഉണ്ടാകാത്തതിനെ തുടർന്ന് കെ.പി. കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. മത്സ്യം കഴിച്ചിട്ടുള്ള പ്രശ്നങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഉണ്ടാകാനുള്ള സംഭവങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ കത്തിൽ ഡോ. വി കെ പ്രശാന്ത് പരാമർശിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Iduk­ki: The num­ber of peo­ple seek­ing treat­ment in Iduk­ki is on the rise
You may like this video also

Exit mobile version