Site iconSite icon Janayugom Online

‘തനിക്കെതിരെ മൊഴി നൽകിയാൽ ഭാര്യയുടെ ജീവിതം തുലക്കും’; പൊലീസ് കസ്റ്റഡിയിൽ ഭീഷണിയുമായി ചെന്താമര

പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്നും തനിക്കെതിരേ തന്റെ ഭാര‍്യ മൊഴി നൽകിയിട്ടുണ്ടെങ്കിൽ അവരുടെ ജീവിതവും ഇല്ലാതാക്കുമെന്നും ചെന്താമര പറഞ്ഞു. വിചാരണയ്ക്ക് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ചെന്തമാരയുടെ ഭീഷണി. നെന്മാറ കേസിലെ വിചാരണ നടപടികൾ തുടങ്ങിയിരുന്നു. 

അതിന്റെ ഭാഗമായാണ് ഇന്ന് ഭാര്യ ചെന്താമരയ്‌ക്കെതിരെ പാലക്കാട് കോടതിയിൽ മൊഴി നൽകിയത്. തുടർന്നാണ് പ്രതികരണം ഉണ്ടായത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. വീടിനുമുന്നിലിട്ടാണ്‌ ഇരുവരെയും കൊലപ്പെടുത്തിയത്‌. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട്‌ ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ്‌ മരിച്ചത്‌.

Exit mobile version