Site iconSite icon Janayugom Online

ഓട്ടോ റിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൌജന്യ യാത്രയായി കണക്കാക്കും; മാർച്ച് ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ

കേരളത്തിൽ ഓട്ടോ റിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ അത് സൌജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. മാർച്ച് ഒന്ന് മുതൽ ഇത് പ്രാവർത്തികമാകും. സംസ്ഥാനത്ത് പലയിടങ്ങളിലും അമിത ചാർജ് ഈടാക്കുന്നതിൻറെ പേരിൽ യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഈ സർക്കുലർ പ്രാവർത്തികമായാൽ അതിനൊരു പരിഹാരമുണ്ടാകും. 

കൊച്ചി സ്വദേശി കെപി മത്ത്യാസ് ഫ്രാൻസിസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിദ്ദേശമാണ് പ്രാവത്തികമാകുന്നത്. യാത്രാ വേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്താൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൌജന്യം എന്ന് മലയാളത്തിലും If the fare meter is not work­ing, jour­ney is free എന്ന് ഇംഗ്ലീഷിലും എഴുതിയ സ്റ്റിക്കർ ഡ്രൈവറുടെ സീറ്റിന് പിന്നിലോ യാത്രക്കാരന് അഭിമുഖമായോ പതിച്ചിരിക്കണം എന്നും നിർദ്ദേശമുണ്ട്. 

Exit mobile version