നേതൃയോഗത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ സെക്രട്ടേറിയറ്റ് സമരത്തിൽ നിന്ന് വിട്ടുനിന്ന് മുൻ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരനും കെ സുരേന്ദ്രനും. ചെന്നൈയിലെ പരിപാടിയിൽ ആയതിനാലാണ് ബിജെപി സെക്രട്ടേറിയറ്റ് വളയിലിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വി മുരളീധരൻ വിഭാഗത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രൻ ഇന്നലെ രാവിലെ മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലേക്ക് വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിച്ചിരുന്നില്ല. ഇതിൽ ഒരു വിഭാഗം വിമർശനം ഉന്നയിച്ചിരുന്നു. രാജീവ് ചന്ദ്രശേഖന്റെ കോർപ്പറേറ്റ് നയത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അടിച്ചമർത്താൻ സമ്മതിക്കില്ലെന്ന് യോഗത്തിൽ ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കി.
നേരത്തെ തൃശൂരിൽ ചേർന്ന യോഗത്തിലും ഇരു നേതാക്കളെയും ക്ഷണിച്ചിരുന്നില്ല. ശോഭാ സുരേന്ദ്രനും യോഗത്തിൽ നിന്ന് വിട്ടു നിന്നു.

