Site iconSite icon Janayugom Online

ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അവഗണിച്ചു; ആലപ്പുഴയിൽ വീടും പരിസരവും വൃത്തിഹീനമാക്കിയ ഉടമസ്ഥന് പിഴ വിധിച്ച് കോടതി

ആരോഗ്യ പ്രവർത്തകരുടെ നിര്‍ദേശങ്ങൾ അവഗണിച്ച് വീടും പരിസരവും വൃത്തിഹീനമാക്കിയ ഉടമസ്ഥന് പിഴ വിധിച്ച് കോടതി. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. വീടും പരിസരവും വൃത്തിഹീനമാക്കുന്നുവെന്നാരോപിച്ച് നൂറനാട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ വി പ്രമോദ് ചാര്‍ജ് ചെയ്ത കേസിലാണ് നടപടി. 4000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ 10 ദിവസത്തെ വെറും തടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്. പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ പരപ്പനങ്ങാടിയിൽ വീട്ടുടമയ്ക്കും വാടകക്കാരനും 15000 രൂപ കോടതി പിഴയിട്ടിരുന്നു. ആരോഗ്യ വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതിനേ തുടർന്നാണ് നടപടി കൈക്കൊണ്ടത്.

Exit mobile version