ഐഎച്ച്ആര്‍ഡി കോളേജ് യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എഐഎസ്എഫിന് മികച്ച വിജയം. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജായ ഐഎച്ച്ആര്‍ഡി കോളേജ് യൂണിയനിലെ ഏഴ് ജനറൽ സീറ്റുകളിലും വിജയിച്ച എഐഎസ്എഫ് യൂണിയന്‍ പിടിച്ചെടുക്കുകയായിരുന്നു.
മാത്രമല്ല ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്തപ്പോള്‍ മൂന്നു പേരും മിന്നുന്ന വിജയം നേടി യൂണിയന്‍ അംഗങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. ചെയർമാനായി എഎം സ്വരാഗ്, വൈസ് ചെയർപേഴ്സണ്‍ ആയി ദീപിക എസ്, സെക്രട്ടറിയായി മഹിതാശ്രീ, ജോയിന്റ് സെക്രട്ടറിയായി കാവ്യാ സുഗുണാ, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി മുഹമ്മദ് ഷാമിൽ കെകെ, ആർട്സ് ക്ലബ് സെക്രട്ടറിയായി ഗായത്രി, മാഗസിൻ എഡിറ്ററായി വിഗ്നേശ്വർ സി എന്നിവരാണ് ജനറല്‍ സീറ്റില്‍ വിജയിച്ചത്.
സ്പോർട്സ് ക്ലബ് സെക്രട്ടറിയായി കിരൺ പി ആർ, ക്ലാസ് റെപ്രസെന്ററ്റീവ് പ്രതിനിധികളായി അലീന, കൗസല്യ, അഞ്ചു സുരേഷ് എന്നിവരും വിജയിക്കു കയുണ്ടായി. അട്ടപ്പാടിക്കും ജില്ലയ്ക്കും മികച്ച ചുവപ്പന്‍ വിജയം സമ്മാനിച്ചവരെ എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചതായി ജില്ലാ സെക്രട്ടറി കെ ഷിനാഫ് അറിയിച്ചു.