ഐഐടി റൂര്‍ക്കിയിലെ 19കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ നാഗുര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിഎസ്എംഎസ് പ്രോഗ്രാം വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥി അസ്വസ്ഥനായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ സുഹത്തുക്കളും സഹപാഠികളും അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നുവെന്നും മറ്റുള്ളവരുമായി സംസാരിക്കുന്നത് പോലും നിര്‍ത്തിയിരുന്നതായും അറിയിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറയിച്ചു.

