അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത്കുമാറിന് ആശ്വാസം. കേസിലെ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് അജിത് കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഓണാവധിക്ക് ശേഷം കേസിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് വിജിലൻസ് ക്ലീൻ ചീറ്റ് നൽകിയതെന്നായിരുന്നു അജിത്കുമാറിൻറെ വാദം. അതിനാൽത്തന്നെ കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

