Site iconSite icon Janayugom Online

മീനച്ചിലാറ്റിൽ നഞ്ച് കലക്കിയുള്ള അനധികൃത മത്സ്യബന്ധനം വ്യാപകം; മത്സ്യങ്ങൾ ചത്തുപൊങ്ങി

മീനച്ചിലാറ്റിൽ നഞ്ച് കലക്കിയുള്ള അനധികൃത മത്സ്യബന്ധനം വ്യാപകം. ഇതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. 4 ദിവസമായി ആറ്റിൽ വ്യാപകമായി വിഷം കലക്കിയതിനെത്തുടർന്നു മീനുകൾ ചത്തുപൊങ്ങിയത് ആശങ്ക പടർത്തി. നഞ്ച്, തുരിശ് അടക്കമുള്ള രാസപദാർഥങ്ങൾ ഉപയോഗിച്ചാണു രാത്രി കാലങ്ങളിൽ മീൻപിടിത്തം നടക്കുന്നത്. 

മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനു പുറമേ കുളിക്കാനിറങ്ങുന്നവരിൽ ചൊറിച്ചിൽ പോലുള്ള രോഗങ്ങളും കണ്ടുവരുന്നു. വേനൽക്കാലമായതോടെ ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യം മനസിലാക്കിയാണ് രാത്രികാലങ്ങളിലും പുലർച്ചെയും ആറിനു കുറുകെ ഉടക്ക് വലക്കെട്ടി നഞ്ച് കലക്കി മീൻപിടിത്തം നടത്തുന്നത്. 

Exit mobile version