Site iconSite icon Janayugom Online

അച്ചൻകോവിൽ നദിയിൽ അനധികൃത മണൽ വാരൽ വ്യാപകം

അച്ചൻകോവിൽ നദിയിലെ ഐരവൺ പരുത്തിമൂഴി ഭാഗത്ത് അനധികൃത മണൽ വാരൽ വ്യാപകമെന്ന് പരാതി. രാത്രിയും പകലുമായാണ് മണൽ മാറൽ നടക്കുന്നത്. ചാക്കുകളിൽ മണൽ നിർച്ച ശേഷം സ്‌കൂട്ടറിലും മറ്റും കടത്തുന്നതാണ് സംഘത്തിന്റെ രീതി. ചെറിയ വാഹനങ്ങളിൽ ആയതിനാൽ ആരുടേയും ശ്രദ്ധ ചെന്നെത്താറുമില്ല. നിലവിൽ പാലം നിർമ്മാണം നടക്കുന്ന ഭാഗത്തും മണൽ വാരൽ നടക്കുന്നു എന്നാണ് പറയുന്നത്. വർഷങ്ങളായി ഇത്തരത്തിൽ മണൽ കടത്തുന്നുണ്ട് എന്നും പ്രദേശവാസികൾ പറയുന്നു. അനധികൃത മണൽ വാരൽ മൂലം പാലാ സ്ഥലങ്ങളിലും കുഴി രൂപ പെട്ടിട്ടുണ്ട്. നദിയിൽ കുളിക്കുവാൻ ഇറകുന്നവർക്ക് ഉൾപ്പെടെ ഇത് ഭീഷണിയായി മാറുകയാണ്. അച്ചൻകോവിൽ നദിയിൽ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മണൽ വാരൽ പലയിടത്തും തകൃതിയായി നടക്കുന്നുണ്ട് എന്നാണ് വിവരം. പോലീസും ബന്ധപ്പെട്ട വകുപ്പുകളും വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തേണ്ടത് ആവശ്യമാണ്. 

Exit mobile version