തൊഴിലുറപ്പ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി മരിച്ചു. പഞ്ചായത്ത് 19-ാം വാർഡ് കുന്നേൽവെളിയിൽ സുഷമ (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് വീട്ടിൽ എത്തിയ സുഷമയെ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു. എന്നാൽ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. സംസ്കാരം നടത്തി.