Site icon Janayugom Online

കുട്ടികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് നീക്കം ചെയ്യാം ; പുതിയ സംവിധാനം

കുട്ടികൾക്കായി കൂടുതൽ സുരക്ഷ ഒരുക്കി ഗൂഗിൾ. 18 വയസ്സിൽ താഴെയുള്ളവർക്ക് ഗൂഗിൾ സേർച്ചിൽ നിന്ന് തങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതിനായി പുതിയ സംവിധാനം വരും ദിവസങ്ങളിൽ അവതരിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.
ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്കുമേൽ കുട്ടികൾക്ക് കൂടുതൽ നിയന്ത്രണം ഇതുവഴി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഫോട്ടോകൾ നീക്കം ചെയ്യാൻ കുട്ടികൾക്ക് സാധിക്കാതെവന്നാൽ രക്ഷിതാക്കൾക്ക് ഇതിനായി ശ്രമിക്കാമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. അതേസമയം ഗൂഗിൾ സേർച്ചിൽ നിന്ന് ചിത്രം നീക്കിയാലും വെബ്ബിൽ ഇത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

13 വയസ്സിൽ താഴെയുള്ള കുട്ടികളെ ഗൂഗിളിൽ അക്കൗണ്ടെടുക്കാൻ അനുവദിക്കില്ലെങ്കിലും പ്രായം കൂട്ടിനൽകി ഫേക്ക് അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് കണ്ടെത്താൻ കഴിയില്ല. ഇത്തരം പഴുതുകൾ മുന്നിൽകണ്ട് യൂട്യൂബ്, ഗൂഗിൾ സേർച്ച്, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ ആപ്പുകളിൽ മാറ്റം വരുത്തുകയാണ് കമ്പനി.

Eng­lish sum­ma­ry;  Images of chil­dren can be removed from Google search; New system

You may also like this video;

Exit mobile version