രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ഫാസ്സിസ്റ്റ് തന്ത്രമാണ് നരേന്ദ്ര മോഡി സർക്കാർ ഇന്നു പാർലമെന്റിൽ പാസ്സാക്കിയ ബില്ലിൽ തെളിയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകരായ മന്ത്രിമാർ രാഷ്ട്രീയകാരണത്താൽ തന്നെ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിൽ അടക്കപ്പെടാനും സാധ്യതകൾ ഉണ്ട്.
എന്നാൽ അതിന്റെ പേരിൽ അവരെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് രാഷ്ട്രീയവൈരനിര്യാതനത്തിന്റെ രാക്ഷസീയതയാണ്. കാൽക്കീഴിലെ മണ്ണ് ഒലിച്ച് പോകുമ്പോൾ പരാജയഭീതിമൂലമുള്ള നരേന്ദ്രമോഡിയുടെ വെപ്രാളമാണ് ഈ ബിൽ തുറന്നുകാണിക്കുന്നത്. ഭരണത്തിന്റെ അന്ത്യഘട്ടത്തിൽ അഡോൾഫ് ഹിറ്റ്ലറും ഇത്തരം വെപ്രാളങ്ങൾ കാട്ടിയിട്ടുണ്ടെന്ന് ചരിത്രം വായിച്ചാൽ മനസിലാകും. ഈ ജനാധിപത്യ ഹത്യക്കെതിരെ നിയമവാഴ്ചയെ മാനിക്കുന്ന എല്ലാ ഇന്ത്യക്കാരും രംഗത്ത് വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

