ജാമ്യം എന്നത് ജയിലിൽ കഴിയുന്നത് ഒഴിവാക്കാനുള്ള നിയമം എന്ന് ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന എതെങ്കിലുമൊരു പ്രതി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന കുറ്റകരമായ മൊഴി തെളിവായി സ്വീകരിക്കാനാകില്ലന്നും സുപ്രീം കോടതി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഡഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹായിയെന്ന് ആരോപിക്കപ്പെട്ട പ്രേം പ്രകാശിന് ജാമ്യം അനുവദിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഈ നിരീക്ഷണം.ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റാരോപിതയായി ജയിലില്‍ കഴിഞ്ഞിരുന്ന ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് ജാമ്യം നല്‍കി ഒരു ദിവസത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ അടുത്ത വിധി.ഈ മാസം ആദ്യം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയക്കും ജാമ്യം അനുവദിച്ചിരുന്നു.
ഇന്നത്തെ ജഡ്ജ്‌മെന്റില്‍ ജസ്റ്റിസ് ബിആര്‍ ഗവായ്,കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബഞ്ച് ”ഞങ്ങള്‍ മനീഷ് സിസോദിയയുടെ കേസില്‍ വിധി പറയുമ്പോഴും പണം വെളുപ്പിക്കല്‍ നയം തടയല്‍ നിയമത്തില്‍ പോലും ജാമ്യം എന്നത് ജയില്‍ വാസം ഒഴിവാക്കാനുള്ള നിയമം ആണെന്ന് പ്രസ്താവിച്ചിരുന്നു”എന്ന് പറയുകയുണ്ടായി.
സെക്ഷന്‍ 45 പ്രസ്താവിക്കുന്നത് ജാമ്യം ലഭിക്കാനുള്ള വ്യവസ്ഥകളാണെന്നും കോടതി പറഞ്ഞു.
കള്ളുപ്പണം വെളുപ്പിക്കല്‍ കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഏതെങ്കിലുമൊരു പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നല്‍കുന്ന കുറ്റകരമായ മൊഴി കോടതിക്ക് മുമ്പാകെ സ്വീകാര്യമല്ലെന്നും ബഞ്ച് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ജാമ്യം പരിഗണിക്കുന്നതിനുള്ള പ്രശ്‌നങ്ങളും വസ്തുതകളും പ്രഥമ ദൃഷ്ട്യാ വസ്തുനിഷ്ഠമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു
അപ്പീലുകാരന്‍ പ്രഥമാ ദൃഷ്ട്യാ കുറ്റക്കാരനല്ലെന്നും,തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും ബോധ്യപ്പെട്ടാല്‍ ജാമ്യം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.നിരീക്ഷണങ്ങല്‍ ജാമ്യാപേക്ഷയില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നുവെന്നും നിയമാനുസൃതമായ വിചാരണയെ സ്വാധീനിക്കാന്‍ പാടില്ലെന്നും പ്രേം പ്രകാശിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു.