അറബികടലിലുണ്ടായ കണ്ടെയ്നര്‍ ഷിപ്പ് മറിഞ്ഞതിനെ തുടര്‍ന്ന് കടലിലെ ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കുന്നതായി സുചന. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ ആറാട്ടുപുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തറയില്‍ കടവില്‍ ഡോള്‍ഫിന്റെ ജഡം കണ്ടെത്തി.ഇന്ന് ആയിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇവരെത്തി പരിശോധനയ്ക്കായി കൊണ്ടുപോയി. കണ്ടെയ്നറിലെ രാസമാലിന്യമാണോ ഇത് കാരണണെന്ന് അന്വേഷിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രദേശത്ത് കോസ്റ്റല്‍ പൊലീസ് നിരീക്ഷിച്ച് വരുകയാണ്.
ആറാട്ടുപുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തറയില്‍ കടവില്‍ ഡോള്‍ഫിന്റെ ജഡം കണ്ടെത്തി

