Site iconSite icon Janayugom Online

ബിഹാറിൽ ഡോക്ടർ വാക്സിനടുത്തത് അഞ്ച് തവണ

vaccinevaccine

ഡോക്ടർ അഞ്ച് തവണ കോവിഡ് വാക്സിൻ സ്വീകരിച്ചതിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പട്നയിലാണ് സംഭവം നടന്നത്. എന്നാൽ നിയമാനുസൃതമായി മൂന്ന് തവണ മാത്രമാണ് വാക്സിൻ സ്വീകരിച്ചതെന്ന് സിവിൽ സർജൻ ഡോ. വിഭാകുമാരി സിങ് പറഞ്ഞു. കോ-വിൻ പോർട്ടൽ അനുസരിച്ച് ഡോക്ടർക്ക് 2021 ജനുവരി 28ന് ആദ്യ ഡോസ് ലഭിച്ചു. മാർച്ചിൽ രണ്ടാം ഡോസെടുത്തു. 

ഇക്കഴിഞ്ഞ 13 ന് ഡോക്ടർ ബൂസ്റ്റർ ഡോസ് എടുത്തിട്ടുണ്ട്. എന്നാൽ ഫെബ്രുവരി ആറിനും ജൂൺ 17 നും വാക്സിനെടുത്തതായി സർക്കാർ രേഖകൾ കാണിക്കുന്നു. തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് മറ്റാരോ വാക്സിൻ എടുത്തതാകാമെന്നും അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. ​​സിങ് പറയുന്നു.

ENGLISH SUMMARY:In Bihar,Doctor tak­en vac­cine five times
You may also like this video

Exit mobile version