നാഷണൽ വിമൻസ് ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സബൂറ ബീഗം അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിരവധി പ്രവർത്തകർ സിപിഐയില്‍ ചേര്‍ന്നു. പുതുതായി എത്തിയ പ്രവർത്തകരെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസിൽ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സുഹാസ് എം ഹനീഫ്, ബി ഹരിദാസ്, കുമാർ അഴൂർ, സി സി ഗോപാലകൃഷ്ണൻ പ്രസംഗിച്ചു.
English Summary: In Pathanamthitta, many people from different parties joined the CPI
You may like this video also