പത്തനംതിട്ട ജില്ലയിലെ രണ്ട് ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലും എൽ ഡി എഫ് ന് വിജയം. ബിജെപി യുടെ സിറ്റിങ്ങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 35 വോട്ടുകൾ മാത്രം. മല്ലപ്പുഴശ്ശേരിയിൽ സിറ്റിങ് സീറ്റ് എൽ ഡി എഫ് ഒരു വോട്ടിന് വിജയിച്ച് നിലനിർത്തി.
അശ്വതി പി നായരാണ് വിജയിച്ചത്. റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല ഏഴാം വാർഡിൽ എൽ ഡി എഫിലെ അജിമോന് 413 വൊട്ടുകളും യു ഡി എഫിലെ പി കെ സുധാകരന് 162 വോട്ടുകളും ലഭിച്ചു. ബി ജെ പിയുടെ സിറ്റിങ് സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട ബി ജെ പിയുടെ ഡോളി കെ ജോണിന് 35 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
English Summary: In Pathanamthitta, the sitting seat of the BJP was captured by the LDF
You may also like this video