Site iconSite icon Janayugom Online

ശബരിമല സ്വർണക്കൊള്ളകേസിൽ;എ പത്മകുമാറിനും ​ഗോവര്‍ധനും നിർണായകം; ജാമ്യ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനും ബെല്ലാരിയിലെ സ്വർണ വ്യാപാരി ​ഗോവര്‍ധനും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പൂർണമായും നിഷേധിക്കുകയാണ് ‌ജാമ്യാപേക്ഷയിൽ എ പത്മകുമാർ‌. ദേവസ്വത്തിന്റെ ഭരണപരമായ പദവിയിൽ ഇരുന്ന തനിക്ക് ജീവനക്കാരെ ശബരിമലയിൽ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നത്. താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പദ്മകുമാർ വാദിക്കുന്നു. 

നാഗ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തി എന്നും എസ്ഐടിയുടെ കണ്ടെത്തിയിരുന്നുവെന്നാണ് സൂചന. ഇതിനുള്ള തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചു എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. രേഖകൾ മറച്ചു വയ്ക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിനു കഴിഞ്ഞെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

Exit mobile version