തിരുവനന്തപുരം പൂജപ്പുരയില്‍ യുവാവ് ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്ന് രാത്രി 7.15ഓടെയായിരുന്നു സംഭവം. കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പൂജപ്പുര ജംഗ്ഷനില്‍ വച്ച് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോളുമായി റോഡിലൂടെ പോകുന്ന ഇയാളെക്കണ്ട് പന്തികേട് തോന്നിയ വഴിയാത്രക്കാരന്‍ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കയ്യിലിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് ഇയാള്‍ തീ കൊളുത്തി. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.