Site iconSite icon Janayugom Online

തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊ ലപാതകം; ഭർത്താവ് പിടിയിൽ

ഗാർഹിക പീഡനത്തെ തുടർന്ന് തൊടുപുഴ പുറപ്പുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം ആണെന്ന് പൊലീസ്. പിന്നാലെ ഭർത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ടോണി മാത്യുവിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്.

കഴിഞ്ഞ 26നാണ് ജോർലിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്ന് മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രിയിൽ വച്ച് ജോർലി നൽകിയ മൊഴിയാണ് നിർണായകമായത്. ചികിത്സയിലിരിക്കെ മൂന്നാം തീയതിയാണ് ജോർലി മരിച്ചത്.

Exit mobile version