Site iconSite icon Janayugom Online

തൃശൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി വി വി ശ്രീഷ്മ (39) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു ശ്രീഷ്മയ്ക്ക്. ഇരുവര്‍ക്കും നാല്
മക്കളാണുള്ളത്. അടുത്തിടെ ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. ഇത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഭാര്യയില്‍ സംശയമുണ്ടായിരുന്ന പ്രതി വഴക്കിനിടെ ശ്രീഷ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മക്കളുടെ മുന്നിലിട്ടായിരുന്നു ക്രൂര കൃത്യം. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിച്ചു. ഭര്‍ത്താവ് വാസനെ പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version